തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാലു പേര്‍ക്കും ആലപ്പുഴയില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തുനിന്നു മടങ്ങിയെത്തിയവരാണ്. രണ്ടു പേര്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്. മൂന്നു പേര്‍ക്കു രോഗം സമ്പര്‍ക്കം വഴി ലഭിച്ചതാണ്. അതേസമയം, 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇതുവരെ 345 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 169 പേരെ ഇന്നു ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പരിശോധനകള്‍ക്കുള്ള 20,000 കിറ്റ് ഐ.സി.എം.ആര്‍ വഴി വ്യാഴാഴ്ച ലഭിക്കും. കര്‍ണാടത്തിലെത്തിയ ചില രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത് കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തു. പരിക്ഷകളും മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ഏതൊക്കെ കാര്യങ്ങള്‍ ഓണ്‍ലൈന്‍വഴി ആക്കാനാകുമെന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here