തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ് വയറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ജില്ലകളില്‍ ഒന്നു വീതവും കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗബാധയുണ്ടായ ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. അതിര്‍ത്തിയില്‍ പരിശോധന കള്‍ശനമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേരാണ് ചികിത്സയിലുള്ളത്. 16 പേര്‍ക്ക് ചൊവ്വാഴ്ച രോഗമുക്തി ഉണ്ടായിട്ടുണ്ട്.

രോഗലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്‌ക് കോണ്‍ട്രാക്ടുകളിലുള്ള മുഴുവന്‍ പേരുടെയും സാംപിള്‍ പരിശോധിക്കും. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച മുഴുവന്‍ പ്രദേശങ്ങളും പൂര്‍ണ്ണമായും സീല്‍ ചെയ്തു. പോലീസ് അനുവദിക്കുന്ന ചുരുക്കം ചില മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കാന്‍ ഇത്തരം സ്ഥലങ്ങളില്‍ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ അടക്കം നാലു ജില്ലകള്‍ റെഡ് സോണിലാണ്. ഇതു മനസിലാക്കി സഹകരിക്കണമെന്ന് കണ്ണൂരിലെ ജനങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കണം. നിയന്ത്രണങ്ങള്‍ തുടരാമെന്ന് ഇസ്ലാം മതപണ്ഡിതര്‍ ഉറപ്പു നല്‍കി. ഇഫ്താറുകളും കൂട്ടപ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഭൂമി തരിശ്ശിടില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു. ലോക്ഡൗണ്‍ കാലം നീണ്ടാല്‍ ക്ഷാമം ഉണ്ടാകുന്ന സാഹചര്യം മുന്നില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here