ഇന്ന് കൊറോണ ബാധ ഒരാള്‍ക്കു മാത്രം, ഏഴു പേര്‍ക്കു രോഗമുക്തി

0
12

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്കു മാത്രം. കണ്ണൂര്‍ സ്വദേശിക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്നു ഏഴു പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 522 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ ബസുകളുടെ നികുതി അടയ്ക്കാനുള്ള കാലാവധി സര്‍ക്കാര്‍ നീട്ടി. ലേണേഴ്‌സ് ലൈസന്‍സ് കാലാവധി പുന:ക്രമീകരിക്കും. പരമ്പരാഗത വ്യവസായം, തോട്ടം തൊഴിലാളികള്‍ക്ക് ഇളവ് നല്‍കും. അക്ഷയ സെന്ററിന് ഇളവ് അനുവദിക്കും. ലോക്ക്ഡൗണില്‍ ചില മേഖലകള്‍ക്ക് കേന്ദ്രം ഇളവ് നല്‍കിയിട്ടുണ്ട്. ഇത് എങ്ങനെ നടപ്പിലാക്കണമെന്ന് വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. സ്പ്രിംഗ്‌ളര്‍ സേവനത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി വിശദീകരണം നല്‍കി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒളിച്ചുകളിയില്ലെന്നും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here