തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയിലെ തടസ്സങ്ങള്‍ നീക്കാന്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ ഹരിത പദ്ധതിയായ സില്‍വര്‍ ലൈനിന് എതിരായ പ്രചരണങ്ങള്‍ മന:പൂര്‍വമാണ്. യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന ഈ അവിശുദ്ധകൂട്ടുകെട്ട് വികസനത്തിനെതിരെ ഒരേ സ്വരത്തില്‍ സംസാരിക്കുന്നു.

വികസന പദ്ധതികള്‍ക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടില്‍ ബി.ജെ.പിയും ഭാഗമായതുകൊണ്ട് കേന്ദ്രത്തെ കൊണ്ട് തലയിടീക്കാനാണ് ശ്രമം. ഫെഡറല്‍ തത്വത്തിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് വലിയ തോതില്‍ വേദനിപ്പിക്കുന്നുവെന്നും രാജ്ഭവനു മുന്നില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടില്‍നിന്ന്, ഈ നാടിന്റെ വികസനം സാധാരണഗതിയില്‍ ആഗ്രഹിക്കേണ്ടവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരികയാണ്. എന്താണ് അതിന്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതി നടന്നുകൂടാ, ഇപ്പോള്‍ നടക്കാന്‍ പാടില്ല എന്നതാണ്. ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല. അതിന് ഉത്തരം പറയാന്‍ കുറച്ചു പ്രയാസമുണ്ട്. അതുകൊണ്ട് അതിന് അവര്‍ ഉത്തരം പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം ശ്രദ്ധിക്കേണ്ട കാര്യം, ഈ ശക്തികള്‍ ഏതെല്ലാം തലങ്ങളില്‍ തുരങ്കം വെക്കാനാകുമോ അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നതാണ്. അതിന്റെ ചില പ്രതിഫലനങ്ങള്‍ കേന്ദ്രത്തിലും കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here