തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി യാത്ര തിരിച്ചു, അമേരിക്കയിലിരുന്നു ചുമതലകള്‍ നിറവേറും

തിരുവനന്തപുരം | തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു. പുലര്‍ച്ചെ നാലിനു തിരുവനന്തപുരത്ത് നിന്നാണ് അദ്ദേഹം അമേരിക്കയിലേക്കു വിമാനം കയറിയത്.

ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കണ് ആദ്യം പോവുക. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം അടുത്ത മാസം രണ്ടാം വാരമായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുക.

അമേരിക്കയിലാണെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകള്‍ അദ്ദേഹം നേരിട്ടാകും നിര്‍വഹിക്കുക. മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി അദ്ദേഹം പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here