മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു

0
128

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍സെക്രട്ടറി എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ശിവശങ്കറിനെതിരായ ആരോപണങ്ങളെ കുറിച്ച് പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

കൂടാതെ അഖിലേന്ത്യ സര്‍വീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവും ഉണ്ടായിട്ടുണ്ടെന്ന് സമിതി കണ്ടെത്തി. വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന വകുപ്പ് തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഐ.ടി. വകുപ്പില്‍ നടന്നിട്ടുള്ള നിയമനങ്ങള്‍ പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here