നാലിടത്ത് പോളിംഗ് മെച്ചപ്പെട്ടു, എറണാകുളത്ത് മഴ ബാധിച്ചു

0
  • Updating
  • ഉച്ചവരെയുള്ള പോളിംഗ് ശതമാനം: വട്ടിയൂര്‍ക്കാവ് 38 %, കോന്നി 43.4 %, അരൂര്‍ 36.6 %, എറണാകുളം 27.3 %, മഞ്ചേശ്വരം 42.7 %
  • ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന നാലു മണ്ഡലങ്ങളില്‍ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ് ഉണ്ടായി. എന്നാല്‍, എറണാകുളത്തെ വെള്ളപ്പൊക്കം പോളിംഗിന് തിരിച്ചടിയായി.
  • കനത്ത മഴ തുടരുന്നുണ്ടെങ്കിലും നിലവില്‍ പോളിംഗ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. നിലവില്‍ എറണാകുളം നഗരത്തില്‍ മാത്രമാണ് കാര്യമായ പ്രശ്‌നങ്ങളുള്ളത്. വെള്ളം കയറിയ 10 ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. എല്ലായിടവും പ്രത്യേകം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
  • സംസ്ഥാനത്ത് പരക്കെ മഴ പെയ്യുന്നത് പോൡഗിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. എറണാകുളത്തെ ചില ബൂത്തുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിലടക്കം പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നഷ്ടപെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: മഴ ഉയര്‍ത്തുന്ന ആശങ്കയ്ക്കിടെ, ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ പോളിംഗ് തുടങ്ങി. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.57 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.

35 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here