Lead Status | LDF | UDF | BJP |
വട്ടിയൂര്‍ക്കാവ് | 14465 | ||
കോന്നി | 9953 | ||
അരൂര്‍ | 2127 | ||
എറണാകുളം | 3750 | ||
മഞ്ചേശ്വരം | 7923 |
- updating
- ഷാനിമോളിന്റെ ലീഡ് 2029 ലേക്ക് ഉയര്‍ന്നു.
- നാലു ബൂത്തുകള്‍ കൂടി എണ്ണാനുള്ളപ്പോള്‍ ഷാനി മോള് ഉസ്മാന്റെ ലീഡ് 1876
- അരൂര്‍ ഫോട്ടോ ഫിനിഷിലേക്ക്. ഇടതു ശക്തി കേന്ദ്രമായ തുറവൂറിലെക്ക് ഉറ്റുനോക്കി ഫലനിര്‍ണയം.
- വട്ടിയൂര്‍ക്കാവും കോന്നിയും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് പിടിച്ചെടുത്തു. വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്തും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും വിജയിച്ചു കയറി. യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് ടി.ജെ. വിനോദ് 3750 വോട്ടുകള്‍ക്ക് വിജയിച്ചു. അരൂരില്‍ ഷാനി മോള് ഉസ്മാന് 2010 വോട്ടുകള്‍ക്കും മഞ്ചേശ്വരത്ത് എം.സി. കമറുദ്ദീന് 9391 വോട്ടുകള്‍ക്കും ലീഡു ചെയ്യുന്നു.
- വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഇടതു സ്ഥാനാര്‍ത്ഥികളുടെ ലീഡ് 7000 വും 4000 വും പിന്നിട്ടു. എന്നാല്‍ അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും യു.ഡി.എഫിന്റെ ലീഡ് രണ്ടായിരവും മൂവായിരവുമാണ്.
ആദ്യ സൂചന: യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ടെണ്ണുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്ത് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയായ എറണാകുളത്ത് ടി.ജെ. വിനോദ് ലീഡ് ചെയ്യുന്നത് 710 വോട്ടുകള്‍ക്കു മാത്രമാണ്. മൂവായിരം വോട്ട് ഹൈബി ലീഡ ചെയ്തിരുന്ന മേഖലകളില്‍ ഉണ്ടായിരിക്കുന്ന കുറവ് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കോന്നിയില്‍ ബി.ജെ.പിയുടെ സുരേന്ദ്രന് മൂന്നാം സ്ഥാനത്താണ്. യു.ഡി.എഫിന്റെ പി. മോഹന്‍രാജ് നേരിയ ലീഡ് നേടി മുന്നേറുന്നു. അരൂരില്‍ 369 വോട്ടുമായി ഷാനിമോള്‍ ഉസ്മാന് ലീഡ് ചെയ്യുകയാണ്. മഞ്ചേശ്വരത്ത് യു.ഡി.എഫ് മുന്നേറ്റമാണ്.
- വട്ടിയൂര്‍ക്കാവില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫിന്റെ വി.കെ. പ്രശാന്ത് 63 വോട്ടുകള്‍ക്ക് മുന്നില്‍
- എറണാകുളത്ത് പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍തഥി സി.ജി. രാജഗോപാല്‍ മുന്നില്‍
- കോന്നിയില്‍ നിന്ന് ആദ്യ സൂചന- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പഇ. മോഹന്‍ രാജ് 529 വോട്ടിന് മുന്നില്‍
- പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണുന്നു. വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍.ഡി.എഫിന് മുന്‍തൂക്കം. കോന്നിയിലും എറണാകുളത്തും യു.ഡി.എഫിന് അനുകൂലം. മഞ്ചേശ്വരത്ത് പോസ്റ്റല്‍ വോട്ടുകളില്‍ ഒബ്സര്‍വര്‍ റീ കൗണ്ടിംഗ് നിര്‍ദേശിച്ചു.
തിരുവനന്തപുരം: അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍ അറിയാം. രാവിലെ എട്ടിനു മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങി.