തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ജൂണില്‍ പൂര്‍ത്തിയാകുന്ന കെ ഫോണ്‍ പദ്ധതിയുടെ സഹായത്തോടെ 2000 വൈഫൈ ഹോട്സ്പോട്ടുകള്‍ നടപ്പാക്കും. കെ ഫോണ്‍ പദ്ധതിക്കായി 120 കോടി രൂപ വകയിരുത്തി.
79 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം റിങ്്റോഡ് പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി മുഖേന 1000 കോടി രൂപ വകയിരുത്തി. ആറു ബൈപ്പാസ് റോഡുകള്‍ക്ക് 200 കോടി രൂപയും വകയിരുത്തി. 20 റോഡ് ജംഗ്ഷനുകള്‍ വികസിപ്പിക്കാന്‍ 200 കോടി രൂപ നീക്കി വച്ചു. കെ.എസ്.ആര്.ടി.സിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ ഈ വര്‍ഷം ചെലവിടും. 50 പമ്പുകള്‍ കൂടി ആരംഭിക്കും. വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വിനിയോഗിക്കുമെന്നും ബജറ്റ് പറയുന്നു.
കുടുംബശ്രീയ്ക്കു 260 കോടി രൂപ. സിയാലിനു 200 കോടി രൂപ. വ്യവസായ മേഖലയ്ക്ക് 1226.66 കോടി രൂപ. കിന്‍ഫ്രയ്ക്കു 332 കോടി. ടെക്നോപാര്‍ക്ക് വികസനത്തിനു 26.6 കോടി. ഗതാഗത മേഖലയ്ക്ക് 1888 കോടി രൂപ. കൈത്തറി മേഖലയ്ക്കു 40 കോടി രൂപ. കയര്‍ മേഖലയ്ക്കു 117 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
മരിച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കാന്‍ രണ്ടു കോടി രൂപ. ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഹബ്ബിനായി 28 കോടി രൂപ. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കാനായി 20 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.