ക്ഷേമ പെൻഷനുകൾ 1600 ആക്കി, 2500 പുതിയ സ്റ്റാർട്ടപ്പുകൾ, 8 ലക്ഷം തൊഴിൽ, വീട്ടമ്മമാർക്ക് സ്മാർട്ട് കിച്ചൺ, ശമ്പളം-പെൻഷൻ വർദ്ധനവ് ഏപ്രിലിൽ

 • SPEECH Update
  • കേരള ലോട്ടറി ഭാഗ്യക്കുറി സമ്മാനത്തുക ഉയർത്തും. ഭാഗ്യക്കുറി ഏജന്റുമാർക്കും സമ്മാനവിഹിതം കൂട്ടും.
  • എല്ലാ സ്കൂളുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും.
  • അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കും ഇതിനായി നിയമങ്ങൾ കർശനമാക്കും.
  • പ്രളയസെസ് ജൂലൈയിൽ അവസാനിപ്പിക്കും.
  • വീട്ടമ്മമാർക്ക് സ്മാർട്ട് കിച്ചൺ പദ്ധതി, വായ്പാ സൗകര്യം
  • ആശാപ്രവർത്തകരുടെ ബത്ത ആയിരം രൂപ കൂട്ടി.
  • കൊച്ചി മെട്രോ പേട്ട – തൃപ്പൂണിത്തുറ ലൈൻ 2021–2022 ൽ പൂർത്തിയാകും. 1957 കോടി രൂപ കൂടി ചെലവാക്കി കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഐടി സിറ്റി വരെ മെട്രോ ലൈൻ നീട്ടും.
  • പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു. ജേണലിസ്റ്റ്, നോൺ–ജേണലിസ്റ്റ് പെൻഷനിൽ ആയിരം രൂപയുടെ വർധന. തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവർത്തകർക്ക് താമസസൗകര്യം ഒരുക്കും.
  • കെഎസ്ആർടിസിക്ക് 1800 കോടി രൂപ നീക്കിവയ്ക്കും. 3000 സിഎൻജി–എൽഎൻജി ബസുകൾ വാങ്ങും. വികാസ് ഭവൻ ഡിപ്പോയിൽ കിഫ്ബിയുമായി ചേർന്ന് രണ്ടു ലക്ഷം ചതുരശ്ര അടിയുടെ കെട്ടിടം നിർമിക്കും.
  • ആയിരം കലാകാരൻമാർക്കുള്ള വജ്ര ജൂബിലി ഫെലോഷിപ് പദ്ധതി തുടരും.
  • മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ
  • ശുചിത്വ കേരളം പദ്ധതിക്ക് 57 കോടി; ഗ്രാമീണ റോഡുകൾക്ക് 1000 കോടിയും അനുവദിച്ച് സർക്കാർ
  • മരുന്ന് ഇനി മുതൽ മുറ്റത്ത്, കാരുണ്യ ഹോം പദ്ധതി നടപ്പിലാക്കും.
  • തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾക്കുള്ള ഓണറേറിയം 1000 രൂപ ഉയർത്തി.
  • വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കാന്‍ കാരുണ്യ @ ഹോം പദ്ധതി നടപ്പാക്കും. ഒരുശതമാനം അധിക ഇളവും നല്‍കും
  • 50 ലക്ഷം കുടുംബങ്ങൾക്ക് 10 കിലോ അരി. നാല, വെള്ള റേഷൻ കാർഡുള്ളവർക്ക് 15 രൂപ നിരക്കിിൽ 10 കിലോ അരി നൽകും. ഇതുവരെ 5.5 കോടി സൗജന്യ ഭക്ഷ്യകിറ്റ് നൽകി.
  • കാർഷികമേഖലയിൽ രണ്ടു ലക്ഷം തൊഴിലവസരം ഉറപ്പാക്കും. കാർഷികേതര മേഖലയിൽ മൂന്നു ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കും. കശുവണ്ടി തൊഴിലാളികൾക്കു ഗ്രാറ്റുവിറ്റി നൽകാൻ 60 കോടി. കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി.
  • പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ. മടങ്ങിവരുന്ന പ്രവാസികൾക്ക് 3000 രൂപ പെൻഷൻ ലഭിക്കും. വിദേശത്ത് തുടരുന്നവർക്ക് 3,500 രൂപ.
  • ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി
  • കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കും. മൂന്നാറിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും.
  • കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തറക്കല്ലിടും
  • സ്റ്റാർട്ടപ്പ് വ്യവസായങ്ങൾക്ക് ആറിന കർമ്മ പദ്ധതി. നഷ്ടമുണ്ടായാൽ 50 ശതമാനം സർക്കാർ വഹിക്കും. 20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 പുതിയ സ്റ്റാർട്ടപ്പുകൾ 2020-21 ൽ പുതുതായി വരും.
  • ടെക്‌നോപാര്‍ക്ക് വികസനത്തിന് 22 കോടിയും ഇന്‍ഫോപാര്‍ക്കിന് 36 കോടിയും സൈബര്‍പാര്‍ക്കിന് 12 കോടി രൂപയും നീക്കിവെച്ചു
  • 1000 അ‌ധ്യാപക തസ്തികൾ സൃഷ്ടിക്കും. കോളജുകളിൽ 10 ശതമാനം സീറ്റു വർദ്ധന.
  • സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാൻ കുടുംബശ്രീക്ക് 5 കോടി രൂപ വകയിരുത്തി.
  • കേരളത്തെ ​വൈജ്ഞാനിക സമ്പത്ഘടനയാക്കി മാറ്റാൻ പദ്ധതികൾ.
  • കേരളത്തിൽ ഇന്റർനെറ്റ് ആരുടെയും കുത്തകയാകില്ല. ജൂ​ലൈയിൽ കെ ഫോൺ പദ്ധതി പൂർത്തീകരിക്കും. എല്ലാ വീടുകളിലു ലാപ്ടോപ്പ് ഉറപ്പാക്കും. ദുർബല വിഭാഗങ്ങൾക്ക് പകുതി വിലയ്ക്ക് ലാപ്​ടോപ്പ് ലഭ്യമാക്കും.
  • കെ ഡിസ്ക് പുന:സംഘടിപ്പിക്കും. വർക് നിയർ​ ഹോം പദ്ധതിക്ക് 20 ​കോടി നീക്കിവച്ചു.
  • വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും. കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി കമ്പനികള്‍ക്ക് ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും.
  • എട്ടു ലക്ഷം തൊഴിൽ സൃഷ്ടിക്കും
  • റബറിന്റെ തറവില 170 രൂപയാക്കി, നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി.നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി.
  • കേന്ദ്രത്തെ വിമർശിച്ചു തുടങ്ങിയ ഐസക് ക്ഷേമ പെൻഷനുകൾ 1600 ആക്കി. ലഭിക്കുക ഏപ്രിൽ മുതൽ.

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അ‌വസാന ബജറ്റ് മന്ത്രി തോമസ് ഐസക് അ‌വതരിപ്പിച്ചു തുടങ്ങി. പാലക്കാട്ഗ കുഴൽമന്ദം ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണ് പ്രസംഗം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here