ബജറ്റ്: ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടി, നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി, സി.എഫ്.എല്‍ ബള്‍ബ് നിരോധിക്കും, കുടുംബശ്രീ വഴി 25 രൂപയ്ക്ക് ഊണ്

0
1
 • ജി.എസ്.ടി. പിരിവ് മെച്ചപ്പെടുത്താന്‍ 12 ഇന പരിപാടി നടപ്പാക്കും. 75 ശതമാനം ഉദ്യോഗസ്ഥരെ നികുതി പിരിവിന് ഉപയോഗിക്കും. ആഡംബര നികുതി വർധിപ്പിച്ചു.
 • ഭൂനികുതി: ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. വര്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമികള്‍ക്ക് 30 ശതമാനം കൂട്ടും. ലൊക്കേഷന്‍ മാപ്പിനു ഫീസ് കൂട്ടി. പോക്കുവരവ് ഫീസ് കൂട്ടി. പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി നിശ്ചയിച്ചു.
 • വാഹന നികുതി: ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടും. രണ്ടു ലക്ഷം രൂപവരെ വിലയുള്ള മോട്ടര്‍ വാഹനങ്ങള്‍ക്ക് 1 ശതമാനവും 15ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 2 ശതമാനവും നികുതി വര്‍ധിപ്പിച്ചു. ഇതിലൂടെ പ്രതീക്ഷിക്കുന്നത് 200 കോടി രൂപയുടെ അധികവരുമാനം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതി കൂട്ടും. ഇലക്ട്രിക് വാഹനങ്ങളുടെ 5 വർഷത്തെ നികുതി ഒഴിവാക്കി .
 • ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 1000 അധ്യാപക തസ്തികകള്‍
 • ബസ് ഓപ്പറേറ്റര്‍മാരെ ഉള്‍പ്പെടുത്തി ഇ- ടിക്കറ്റിങ് മൊബൈല്‍ ആപ്പ്. സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവ ഇതിന്റെ ഭാഗമായിരിക്കും.
 • നടപ്പു വര്‍ഷം 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.
 • റബര്‍ പാര്‍ക്ക് ഈ വര്‍ഷം സ്ഥാപിക്കും. ഒന്നാം ഘട്ടം വെള്ളൂര്‍ ന്യൂസ് പ്രിന്റിലെ 500 ഏക്കറില്‍.
 • വയനാടിന് മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതികള്‍ക്കായി 2000 കോടി അടങ്കല്‍
 • കയര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്നു പുതിയ ഫാക്ടറികള്‍
 • 25,000 കുളങ്ങള്‍ പുന:രുജ്ജീവിപ്പിക്കും. 20,000 കിണറുകള്‍ റീ ചാര്‍ജ് ചെയ്യും.
 • മുഴുവന്‍ സ്‌കൂളുകളിലും സൗരോര്‍ജ്ജ നിലയം, യൂണിഫോം അലവന്‍സ് വര്‍ദ്ധിപ്പിച്ചു
 • പ്രീപ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ കൂട്ടി
 • ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കും.
 • മത്സ്യത്തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍
 • കേരള ലോകസഭയ്ക്ക് 12 കോടി
 • ഹരിത കാമ്പയിന് കൃഷി വകുപ്പ് 1000 കോടി. വനിതകള്‍ക്കുള്ള പദ്ധതി വിഹിതം ഇരട്ടിയാക്കി. എല്ലാ ജില്ലകളിലും ജി ലോഡ്ജ്. 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കും.
 • കുടുംബശ്രീ വഴി 25 രൂപയ്ക്ക് ഊണ് വിതരണം ചെയ്യുന്നതിന് 1000 ഭക്ഷണ വിതരണശാലകള്‍ തുടങ്ങും.
 • കെ.എസ്.ഡി.പി മരുന്നു നിര്‍മ്മാണ മേഖലകളിലേക്ക്. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ
 • മാലിന്യ സംസ്‌കരണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അഞ്ചു കോടി
 • കൊച്ചി വികസനത്തിനായി 6000 കോടി രൂപയുടെ പ്രവര്‍ത്തികള്‍
 • സി.എഫ്.എല്‍, ഫിലമന്റ് ബള്‍ബുകള്‍ നവംബര്‍ മുതല്‍ നിരോധിക്കും.
 • ജലപാത ഈ വര്‍ഷം തുറന്നുകൊടുക്കും. ബേക്കല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറക്കും. അതിവേഗ റെയില്‍വേ പാത യാഥാര്‍ത്ഥ്യമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പലിശ രഹിത വായ്പ
 • കിഫ്ബി: 2020-21 ല്‍ 20,000 കോടി ചെലവഴിക്കും. 20 ഫ്‌ലൈ ഓവര്‍, 74 പാലങ്ങള്‍, 44 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും.
 • നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കും, 40 കോടി രൂപ നീക്കി വച്ചു
 • 2020-21 ല്‍ ലൈഫ് മിഷനില്‍ ഒരു ലക്ഷം വീട്, ഫ്‌ലാറ്റ് നിര്‍മിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 12074 രൂപയായി ഉയര്‍ത്തി. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി, പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ നീക്കിവച്ചു. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ ഈ വര്‍ഷം നല്‍കും. 500 മെഗാവാട്ട് അധിക വൈദ്യുതിശേഷി കൈവരിക്കും.
 • ക്ഷേമ പെന്‍ഷനുകള്‍ കൂട്ടി, എല്ലാ ക്ഷേമ പെന്‍ഷന്‍ 1300 രൂപയാക്കി
 • സാധാരണക്കാര്‍ക്കു പകരം കോര്‍പ്പറേറ്റുകളെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നു. 2009ന് സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും ധനമന്ത്രി.
 • ബജറ്റ് അവതരണം ഒമ്പതിന് തുടങ്ങി: രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തില്‍. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുന്ന സാഹചര്യം. അക്രമം ആണ് കര്‍മം എന്ന് വിചാരിക്കുന്ന ഭരണകൂടം. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടര്‍ത്തുന്നതായും ആമുഖ പ്രസംഗത്തില്‍ ധനമന്ത്രി. കേന്ദ്രത്തിന്റേത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് പൗരത്വനിയമത്തിനെതിരെ രാജ്യം സാക്ഷ്യം വഹിക്കുന്നത്. റഫീക് അഹമ്മദിന്റെ കവിതയും ബജറ്റ് ആമുഖത്തില്‍ ധനമന്ത്രി സൂചിപ്പിച്ചു.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മധുവിതരണം തന്റെ നയമല്ലെന്നു ധനമന്ത്രി തോമസ് ഐസക്. വരും വര്‍ഷം സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തുമെന്നും ബജറ്റ് അവതരണത്തിനു മുന്നോടിയായി ഡോ. തോമസ് ഐസക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here