ഏറ്റെടുത്താലും പ്രതിസന്ധി തീരില്ല, പെന്‍ഷന്‍ ഏറ്റെടുക്കില്ല, കുടിശിക മാര്‍ച്ചിനുള്ളില്‍ നല്‍കും, കെ.എസ്.ആര്‍.ടി.സിയെ പുന:സംഘടിപ്പിക്കും

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്താന്‍ തീരുന്നതല്ല കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിയെന്ന് ബജറ്റില്‍ തോമസ് ഐസക് വിശദീകരിക്കുന്നു. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പളുവും പെന്‍ഷനും ഏറ്റെടുത്ത് പ്രതിസന്ധി പരിഹരിക്കലല്ല, മറിച്ച് സമഗ്രമായ പരിഷ്‌കരണത്തിലൂടെ ഇവ നല്‍കാന്‍ പ്രാപ്തരാക്കുകയാണ് ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ നയം.
പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ച് മാസത്തിനുള്ളില്‍ വിതരണം ചെയ്യും. ഭാവി പെന്‍ഷന്‍ കൃത്യമായി നല്‍കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരും. എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കുടിശികയും മാസപെന്‍ഷനും നല്‍കും. പലിശ സഹിതം ആറു മാസത്തിനുള്ളില്‍ വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. കോര്‍പ്പറേഷന്റെ ധനസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പെന്‍ഷന്റെ ബാധ്യത പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സിയിലാക്കും.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3500 കോടി രൂപ ദീര്‍ഘകാല വായ്പയായി കുറഞ്ഞ പലിശയ്ക്ക് കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമാക്കും. ഉയര്‍ന്ന പലിശയ്ക്കുള്ള ചെറിയ വായ്പകള്‍ അടച്ചു തീര്‍ത്താല്‍, പ്രതിമാസം 60 കോടി രൂപ ചെവലില്‍ കുറവുണ്ടാകും.
കോര്‍പ്പറേഷന്റെ പുന:സംഘടനാ കാലയളവില്‍ വരവും ചെലവും തമ്മിലള്ള അന്തരം സര്‍ക്കാര്‍ നികത്തും. ഇതിനായി 1000 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here