സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും, റേഷന്‍ സബ്‌സിഡിക്ക് 900 കോടി രൂപ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്

0
2

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തെ പ്രാദേശിക സര്‍ക്കാരുകളുമായി പൂര്‍ണ്ണമായി സംയോജിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. 2017-18 ല്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് 9,748 കോടി രൂപ. എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ഓരോ ഫിനാന്‍സ് ഓഫീസര്‍, മുനിസിപ്പാലിറ്റികളില്‍ ഓരോ അക്കൗണ്ട്‌സ് ഓഫീസര്‍.

ഓഡിറ്റ് കമ്മിഷന് രൂപം നല്‍കും. സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും. സമ്പൂര്‍ണ സാമൂഹിക സുരക്ഷാപദ്ധതി. 60 വയസ്സു കഴിഞ്ഞ യോഗ്യരായ എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍. എല്ലാ സാമൂഹിക ക്ഷേമ പെന്‍ഷനുകളും 1,100 രൂപയായി ഉയര്‍ത്തി.

കുടുംബശ്രീയില്‍നിന്ന് ആശ്രയ പദ്ധതിക്കുള്ള വിഹിതം 40 ലക്ഷം രൂപയായി ഉയര്‍ത്തി. പട്ടികവര്‍ഗ്ഗ ആശ്രയയില്‍ 50 ലക്ഷം രൂപ. നിരാലംബരായ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് ആശ്രയ മാതൃകയില്‍ സംരക്ഷണം നല്‍കാന്‍ 1 കോടി രൂപ. ഭിശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തില്‍ 5 ശതമാനം സംവരണം, ജോലിക്ക് 4 ശതമാനം സംവരണം. ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ബാരിയര്‍ ഫ്രീ പദ്ധതിക്ക് 15 കോടി രൂപ.

റേഷന്‍ സബ്‌സിഡിക്ക് 900 കോടി രൂപ. നെല്ലുസംഭരണത്തിന് 700 കോടി രൂപ. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 200 കോടി രൂപ, കസ്യൂമര്‍ഫെഡിന് 150 കോടി രൂപ, ഹോര്‍ട്ടികോര്‍പ്പിന് 100 കോടി രൂപയും ബജറ്റില്‍ നീക്കി വച്ചു. 2017-18 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പാക്കും.

നെല്ല്, പച്ചക്കറി, വാഴ, പൂക്കള്‍, നാളികേരം എന്നി അഞ്ച് വിളകള്‍ക്ക് 15 സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍. തുടക്കം കുറിക്കാന്‍ 10 കോടി രൂപ നീക്കി വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here