തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യം. പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീമിന്റെ മുമ്പാകെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. അക്ഷരമാലാക്രമത്തിലാണ് അംഗങ്ങളെ വിളിക്കുന്നതും സത്യപ്രതിജ്ഞ ചെയ്യുന്നതും.

കോവിഡും ക്വാറന്റീനും കാരണം സഭയില്‍ എത്താന്‍ സാധിക്കാത്തവരുടെ സത്യപ്രതിജ്ഞ മറ്റൊരു ദിവസത്തേക്കു മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഭരണമുന്നണി സ്ഥാനാര്‍ത്ഥി എം.ബി. രാജേഷാണ്. പ്രതിക്ഷത്തുനിന്നു വിഷ്ണു നാഥ് മത്സരിക്കും. 26, 27 തീയതികളില്‍ സമ്മേളനം ഉണ്ടാകില്ല. 28നു ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here