സാഹസികമായ രക്ഷാ പ്രവര്‍ത്തനത്തിന് മുതിര്‍ന്നവര്‍ക്ക് ബിഗ് സല്യൂട്ട്, മരണപ്പെട്ടത് 483 പേര്‍

0

തിരുവനന്തപുരം: പ്രളയകാലത്ത് ആളുകളെ രക്ഷിക്കാന്‍ സാഹസികമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും ബിഗ് സല്യൂട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമൊക്കെയാണ് 483 പേര്‍ മരണപ്പെട്ടു. 14 പേരെ കാണാതായി. 140 പേര്‍ ആശുപത്രിയിലായി. നിലവില്‍ 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കക്ഷിഭേദമില്ലാത്തെ ഒത്തൊരുമയോടെയുള്ള രക്ഷാ പ്രവര്‍ത്തനമാണ് ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനം അവസാനിച്ചു. രണ്ടാം ഘട്ട പുനരധിവാസം നടന്നുകൊണ്ടിരിക്കയാണ്.

ഓഗസ്റ്റ് ഒമ്പതു മുതല്‍ 15 വരെ 98.5 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിടത്ത് 352.2 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. നദികളും 82ഡാമുകളും കരകവിഞ്ഞു. റോഡുകളും പാലങ്ങളും വ്യാപകമായി തകര്‍ന്നു. 57,000 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here