13 ദിവസം, 13 നിയമനിര്‍മ്മാണം, 14ാം നിയമസഭയുടെ 13ാം സമ്മേളനത്തിന് തുടക്കം

0

തിരുവനന്തപുരം: 13 ദിവസത്തെ ബിസിനസിനായി 14ാം നിയമസഭയുടെ 13ാം സമ്മേളനത്തിനു തുടക്കം. ഡിസംബര്‍ 13 വരെ സഭ സമ്മേളിക്കും. നിയമനിര്‍മ്മാണത്തിന് പ്രാധാന്യമുള്ള സെക്ഷനില്‍ 13 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള നിയമനിര്‍മ്മാണമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ശബരിമല, കെ.ടി. ജലീലിന്റെ ബന്ധു നിയമന വിവാദം ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതികൂട്ടില്‍ നില്‍ക്കുമ്പോഴാണ് സമ്മേളനം തുടങ്ങുന്നത്. മഞ്ചേശ്വരം എം.എല്‍.എ ആയിരുന്ന പി.ബി. അബ്ദുള്‍ റസാഖിനു ചരമോപചാരം അര്‍പ്പിച്ച് ആദ്യ ദിവസം സഭ പിരിയും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here