നിയമസഭയില്‍ പ്രതിപക്ഷ ബഹളം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

0

തിരുവനന്തപുരം:ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയസഭാ സമ്മേളനം രണ്ടാം ദിവസവും തടസപ്പെട്ടു. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ തന്നെ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി.
താല്‍ക്കാലികമായി നടപടികള്‍ നിര്‍ത്തിവച്ച സ്പീക്കര്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. വീണ്ടും നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിഷേധം തുടരുന്ന കാഴ്ചയാണ് കണ്ടത്. മുഖം മറയ്ക്കുന്ന തരത്തില്‍ ബാനറുകള്‍ ഉയത്തിയതിനെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ശക്തമായി പ്രതികരിച്ചു.
മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എം. ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാന്‍ സ്പീക്കര്‍ തയാറായില്ല. ഇതും പ്രതിഷേധം രൂക്ഷമാക്കി. ധനവിനിയോഗ ബില്‍ ചര്‍ച്ച കൂടാതെ പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here