• News Update
    • @ 3pm: കണ്ണൂരില്‍ പതിനൊന്നില്‍ 10, തിരുവനന്തപുരത്ത് 14ല്‍ 12, കൊല്ലത്ത് പതിനൊന്നില്‍ 10, ആലപ്പുഴയില്‍ ഒമ്പതില്‍ 7, പാലക്കാട് പന്ത്രണ്ടില്‍ 9, തൃശൂര്‍ 13 ല്‍ 12 സീറ്റുകള്‍ നേടി ഇടതു മുന്നണി കേരളത്തെ ചുമത്തിപ്പിച്ച ചിത്രം. 140 ല്‍ 100 സീറ്റുകള്‍ ഉറപ്പിച്ച് കേരളത്തില്‍ ചരിത്രം കുറിക്കുന്ന ഭരണ തുടര്‍ച്ചയ്ക്ക് ഇടതു മുന്നണി നേതൃത്വം കൊടുക്കും. 41 ലേക്കു കടപുഴകുകയാണ് യു.ഡി.എഫ്. ബി.ജെ.പിക്കാകത്തെ ഉണ്ടായിരുന്ന നേമവും പോയി അക്കൗണ്ട് കോസ് ചെയ്യപ്പെട്ട സ്ഥിതിയും.
    • പാലക്കാട് ഇ. ശ്രീധരന്റെ ലീഡ് 200 ലേക്കു കുറഞ്ഞു. അവസാന റൗണ്ടുകളില്‍ പ്രതീക്ഷവച്ചു കോണ്‍ഗ്രസ് ക്യാമ്പ്. മഞ്ചേശ്വരത്ത് ബി.ജെ.പി പ്രതീക്ഷ അസ്തമിച്ചു.
    • എല്‍.ഡി.എഫിനു രണ്ടും ബി.ജെ.പിക്ക് സ്വാധീനമുള്ള ഒരു മേഖലയും എണ്ണാനുള്ളപ്പോള്‍ നേമത്ത് രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡുമായി ശിവന്‍കുട്ടി.
    • പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് തോറ്റു. താനൂരില്‍ പി.കെ. ഫിറോസിനെ അവസാന റൗണ്ടുകളില്‍ മലര്‍ത്തിയടിച്ച് എല്‍.ഡി.എഫ്.
    • ഒമ്പതാം റൗണ്ട് എണ്ണുമ്പോള്‍ നേമത്ത് കുമ്മനം രാജശേഖരനെ പിന്തള്ളി ശിവന്‍കുട്ടി മുന്നില്‍. ഒരു റൗണ്ടു കൂടി മാത്രം അവശേഷിക്കെ, മഞ്ചേശ്വരത്ത് യു.ഡി.എഫ് ലീഡ് കുറയുന്നു.
    • തൃത്താല, നേമം, തൃശൂര്‍ തുടങ്ങി പത്തോളം മണ്ഡലങ്ങള്‍ ഫോട്ടോ ഫിനിഷിലേക്ക്.
    • ബി.ജെ.പി ലീഡ് ചെയ്തിരുന്ന തൃശൂരില്‍ സുരേഷ് ഗോപി മൂന്നാമതായി. നേമത്ത് കുമ്മനം രാജശേഖരന്‍ ശക്തമായ മത്സരം നേരിടുന്നു. ഏഴു റൗണ്ട് കഴിഞ്ഞപ്പോള്‍ ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ച് ലീഡ് കുറഞ്ഞു. ഇടതു വലതു മുന്നണികള്‍ക്ക് സ്വാധീനമുള്ള മേഖലകളിലേക്കാണ് കൗണ്ടിംഗ് പുരോഗമിക്കുന്നതാണ്.

പാലായില്‍ ‘ചങ്കാണ് പാല’ കേക്കു മുറിച്ച് മാണി സി. കാപ്പന്‍.
    • @ 11.30 am: 90 സീറ്റുകളില്‍ ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. 47 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡുള്ളത്. മൂന്നു സീറ്റുകളില്‍ ബി.ജെ.പിയും മുന്നിലാണ്. പാലായില്‍ മാണി സി. കാപ്പന്‍ ലീഡ് പതിനായിരത്തിനു മുകളിലേക്ക് ഉയര്‍ത്തി. പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് പിന്നിലാണ്. മന്ത്രിമാരായ എം.എം. മണി, കെ.കെ.ശൈലജയുടെ ഭൂരിപക്ഷം അഞ്ച് അക്കത്തിലേക്കു കടന്നു. അതേസമയം, പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ ശക്തമായ മത്സരം നേരിടുന്നതിന്റെ കാഴ്ചയാണ് കാണുന്നത്. 9 ജില്ലകളില്‍ എല്‍.ഡി.എഫ് ആധിപത്യമാണ്. എറണാകുളം ജില്ലയില്‍ രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. മലപ്പുറം, വയനാട് ജില്ലകളിലാണ് യു.ഡി.എഫിനൊപ്പം നില്‍ക്കുന്നത്.
    • വോട്ടെണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 83 സീറ്റില്‍ എല്‍.ഡി.എഫ് മുന്നില്‍. യു.ഡി.എഫ് 54 സീറ്റിലും ബി.ജെ.പി മൂന്നു സീറ്റിലും ലീഡ് ചെയ്യുന്നു. ട്വിറ്റി 20 ക്ക് കുന്നത്തു നാട്ടില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആദ്യ മണിക്കൂറുകള്‍ വിളിച്ചു പറയുന്നു. പാലക്കാട് ബി.ജെ.പിയുടെ ഇ. ശ്രീധരന്‍ നല്ല ലീഡ് നേടിയാണ് മുന്നേറുന്നത്. പാലാ, തിരുവനന്തപുരം തുടങ്ങിയ പല മണ്ഡലങ്ങളിലും ശക്തമായ മത്സരം നടക്കുന്നു. പത്തു ജില്ലകളിലാണ് എല്‍.ഡി.എഫ് മേലക്കൈ നേടുന്നത്. പൂഞ്ഞാറില്‍ പി.സിയെ പിന്നിലാക്കി ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ ലീഡ് 5000 ത്തിലേക്ക് ഉയര്‍ന്നു.
    • തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിലെത്തി. കഴക്കുട്ടത്തും വട്ടിയൂർക്കാവിലും എൻ.ഡി.എ മൂന്നാമതാണ്.
    • പ്രധാന മണ്ഡലങ്ങളിലെ ട്രൻഡ്: പാലക്കാട് ഇ.ശ്രീധരന് ആദ്യ റൗണ്ടിൽ നല്ല ലീഡ്. 2000 വോട്ടിന് മുന്നിട്ടു നിൽക്കുന്നു. കോട്ടയം ജില്ലയിൽ പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങൾ ഒഴികെ എല്ലാ സീറ്റിലും എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥി വി.ടി.ബൽറാം ലീഡ് ചെയ്യുന്നു. എം.ബി.രാജേഷ് പിന്നിൽ. കുണ്ടറയിൽ പി.സി. വിഷ്ണുനാഥ് ലീഡ് ചെയ്യുന്നു.
    • തിരുവനന്തപുരം ജില്ലയിലെ ലീഡ് നില:
    • വർക്കല– ജോയ്(എൽഡിഎഫ്)–296 വോട്ട് ലീഡ്
    • ആറ്റിങ്ങൽ–ഒ.എസ്.അംബിക(എൽഡിഎഫ്)–947 വോട്ട് ലീഡ്,
    • ചിറയിൻകീഴ്–വി.ശശി(എൽഡിഎപ് 228 വോട്ട് ലീഡ്,
    • നെടുമങ്ങാട്–ഡി.ആർ.അനിൽ(എൽഡിഎഫ്)15 വോട്ട് ലീഡ്,
    • വാമനപുരം–ഡി.കെ.മുരളി(എൽഡിഎഫ്)101 വോട്ട് ലീഡ്,
    • കഴക്കൂട്ടം–കടകംപള്ളി സുരേന്ദ്രൻ(എൽഡിഎഫ്) 96 വോട്ട് ലീഡ്,
    • വട്ടിയൂർക്കാവ്–വി.കെ.പ്രശാന്ത്(എൽഡിഎഫ് )189 വോട്ട് ലീഡ്,
    • തിരുവനന്തപുരം–വി.എസ്.ശിവകുമാർ(യുഡിഎഫ്) 166 വോട്ട് ലീഡ്,
    • നേമം–കുമ്മനം രാജശേഖരൻ(എൻഡിഎ) 412 വോട്ട് ലീഡ്.‌,
    • അരുവിക്കര–ശബരീനാഥൻ(യുഡിഎഫ്) 119വോട്ട് ലീഡ്.,
    • പാറശാല–അന്‍സജിത റസൽ(യുഡിഎഫ്) 48 വോട്ട് ലീഡ്,
    • കാട്ടാക്കട–ഐ.ബി.സതീഷ്(എൽഡിഎഫ്) 79 വോട്ട് ലീഡ്,
    • കോവളം–എം.വിൻസൻറ്(യുഡിഎഫ്) 119 വോട്ട് ലീഡ്,
    • നെയ്യാറ്റിൻകര–കെ.ആൻസലൻ(എൽഡിഎഫ്) 143 വോട്ട് ലീഡ്.
    • നേമത്തും പാലക്കാട്ടുമാണ് ബി.ജെ.പി ലീഡ് നേടുന്നത്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു. പാലായില്‍ ആദ്യം ജോസ് കെ. മാണി മുന്നിട്ടുനിന്നെങ്കിലും മാണി സി. കാപ്പന്‍ ശക്തമായ ഭീഷണി ഉയര്‍ത്തുന്ന കാഴ്ചയാണ്.
    • വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫ് മുന്നിട്ടു നല്‍കുന്നു. പല മണ്ഡലങ്ങളും നല്‍കുന്നത് കനത്ത പേരാട്ടത്തിന്റെ സൂചന. എല്‍.ഡി.എഫ് 80 സീറ്റിലും 57 സീറ്റില്‍ യു.ഡി.എഫും ലീഡ് ചെയ്യുന്നു. ബി.ജെ.പി മൂന്നു സീറ്റുകളില്‍ വരെ ലീഡ് നേടി.
    • ആദ്യ അര മണിക്കൂറിലെ സൂചനകൾ പുറത്തു വരുമ്പോൾ ഇടതിന് മുന്നേറ്റം. LDF : 60, UDF : 43, BJP : 1
    • തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നേറ്റം.
    • വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു. സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൗണ്ടിംഗ് ടേബിളിലേക്കു സജ്ജീകരിച്ചു തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here