ഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. സ്‌റ്റേ ചെയ്യണോയെന്ന കാര്യത്തില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യുനപക്ഷ വിഭാഗങ്ങള്‍ക്കുമെന്നായിരുന്നു 2015ലെ സര്‍ക്കാര്‍ ഉത്തരവ്. ഇതു വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും അതിനാല്‍ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ അനുപാതം പുനര്‍നിശ്ചയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ വിധിക്കെതിരെയാണ് കേരളം സുപ്രീം കോടതിയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here