മഴക്കെടുതി: കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ശനിയാഴ്ച കേരളത്തിലെത്തും

0

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിളിച്ചുവരുത്തി. സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടാതിതുന്നതിനെ കുറിച്ച് പ്രധാനമന്ത്രി അന്വേഷിച്ചതായി കണ്ണന്താനം വ്യക്തമാക്കി.

വിളിക്കാതിരുന്നത് തെറ്റോ ശരിയോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് കണ്ണന്താനം പറഞ്ഞു. സര്‍വകക്ഷി സംഘത്തിന്റെ കൂടിക്കാഴ്ചയിലും കണ്ണന്താനത്തെ ഒഴിവാക്കിയതിലുള്ള അതൃപ്തി പ്രധാനമന്ത്രി പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു കേരളം സന്ദര്‍ശിക്കുമെന്നും കണ്ണന്താനം വ്യക്തമാക്കി. അതേസമയം, സര്‍വകക്ഷി സംഘത്തിന് ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ ഒരു ഉറപ്പും ലഭിച്ചിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here