തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കുടി കൊറോണ സ്ഥിരീകരിച്ചു. ചികിത്സയിലുള്ള മൂന്നു വയസുകാരന്റെ മാതാപിതാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 14 ആയി.
രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഏഴ്, കോട്ടയം നാല്, എറണാകുളം മൂന്നു എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ആശുപത്രികളിലുള്ള 259 പേര് അടക്കം സംസ്ഥാനത്ത് 1495 പേരാണ് നിരീക്ഷണത്തിലുള്ളത്.