ആർഎസ്എസ് രാജ്യതാൽപര്യം സംരക്ഷിക്കുന്നർ; അച്ചടക്കമുള്ളവർ: കമാൽ പാഷ

കൊച്ചി: ആർഎസ്എസ് അച്ചടക്കം കാത്തു സൂക്ഷിക്കുന്നവരാണെന്ന് ജസ്റ്റസ് കമാൽ പാഷ. അവരുടെ ഇന്റേർണൽ ഡിസിപ്ലിൻ കണ്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു. എന്നാൽ ഇതേ ഡിസിപ്ലിൻ വെച്ചുതന്നെയല്ലേ അവർ അക്രമം നടത്തിയത് എന്ന ചോദ്യത്തിന് അവർക്ക് അങ്ങനെയൊരു കുഴപ്പമുണ്ട്. അതുകൊണ്ടെന്താ അവരുടെ സംഘടന അച്ചടക്കമില്ലാത്തവരാണെന്ന് പറയാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു,

ബാബരി മസ്ജിദ് അടക്കമുള്ള വിഷയങ്ങളിൽ ആർഎസ്എസിന്റെ പങ്ക് ചൂണ്ടിക്കാട്ടിയപ്പോൾ അതൊന്നും നല്ലകാര്യമാണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും എന്നാൽ ആ പാർട്ടിയോട് വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസിന്റെ ഡിസിപ്ലിൻ കണ്ടാൽ അവർ അക്രമ സംഭവങ്ങളിൽ പങ്കെടുക്കുമെന്ന് ചിന്തിക്കാൻ കഴിയില്ല. ആർഎസ്എസും ബിജെപിയും ഒന്നല്ലല്ലോ, ആർഎസ്എസ് ഒരു പൊളിറ്റിക്കൽ പാർട്ടിയല്ലെന്നും അവർ രാജ്യ താൽപര്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നേ താൻ പറഞ്ഞിട്ടുള്ളൂവെന്നും കമാൽ പാഷ പറഞ്ഞു.

അവർ നല്ലവരാണെന്നും അതിന്റെ സ്ഥാപകർ മിടുക്കരാണെന്നും പറഞ്ഞത് അവരെ വെള്ളപൂശിയതല്ല. അവർ ഒരു കുഴപ്പവും കാണിച്ചിട്ടില്ലെന്നും കമാൽ പാഷ പറഞ്ഞു. ബാബരി മസ്ജിദ് തകർത്തതിൽ എനിക്കും വിയോജിപ്പുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയോടെ അത് അടഞ്ഞ അധ്യായമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here