ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങൾക്ക് നൽകാൻ വാക്സിനു വേണ്ടി യാചിക്കേണ്ടി വന്നാൽ അതിനും തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വാക്സിൻ ലഭിച്ചാൽ മൂന്ന് മാസംകൊണ്ട് എല്ലാ വീടുകളിലും എത്തിച്ച് നൽകാൻ കഴിയുമെന്നും കെജ്രിവാൾ പറഞ്ഞു.

കൊവിഡിന്റെ നാലാം തരംഗം ഡൽഹിയിൽ ശക്തമാകുകയാണെന്ന് കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ കൊവിഡിനെതിരെയുള്ള പ്രതിരോധം വാക്സിൻ കാര്യക്ഷമമായ രീതിയിൽ വിതരണം ചെയ്യുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രായപരിധി നിർത്തലാക്കി എല്ലാ പ്രായത്തിലുമുള്ളവർക്ക് വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറാകണം. വാക്സിൻ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമാണെന്നും പത്ത് ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് കൈവശമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

0,774 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതായാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here