തിരുവനന്തപുരം: കീഴാറ്റൂരിലെ പാടങ്ങള്‍ സൃഷ്ടിക്കുന്ന തലവേദന മറികടക്കാനുള്ള അന്വേഷങ്ങള്‍ സി.പി.എം തുടങ്ങി. കീഴാറ്റൂരില്‍ വയല്‍ നികത്താതെ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ദേശീയപാത അതോറിട്ടിക്കും കത്തെഴുതി.
കീഴാറ്റൂരിലെ പരിസ്ഥിതി സമരം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെയാണ് പിടിവാശി ഉപേക്ഷിക്കാന്‍ സി.പി.എം തയാറാകുന്നത്. ഞായറാഴ്ച ജനകീയ പ്രക്ഷോഭം നടക്കാനിരിക്കെയാണ് കടുത്ത നിലപാടില്‍ നിന്നുള്ള പിന്‍മാറ്റം. ശനിയാഴ്ച പരിസ്ഥിതി സമരത്തിനെതിരെ നാടിന് കാവല്‍ സമരം സി.പി.എം സംഘടിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here