തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ഉപേക്ഷിച്ചു. ബി.ജെ.പിയും യു.ഡി.എഫും എതിര്‍ത്തതോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ നീക്കം ഉപേക്ഷിച്ചത്. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് നീക്കത്തിനു പിന്നിലെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിച്ചു.

തുറക്കാനുള്ള തീരുമാനം നടപടിക്കു ഒരു മണിക്കൂര്‍ മുമ്പാണ് രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നീക്കം വേണ്ടെന്നു വച്ചത്. സാധാരണ സ്‌ട്രോംഗ് റൂം സീല്‍ ചെയ്തുകഴിഞ്ഞാല്‍, വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വച്ചു മാത്രമേ തുറക്കാറുള്ളൂവെന്നും പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്.എസ്. ലാല്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here