നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനു വീണ്ടും നോട്ടീസ്, നടപടി ശബ്ദസംഭാഷണങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ ഇടപെടലിനു സൂചനകള്‍ അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനു തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചു കാവ്യാ മാധവനു പോലീസ് നോട്ടീസ് നല്‍കി.

നേരത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നെങ്കിലും കാര്യ സ്ഥലത്തില്ലെന്ന മറുപടിയാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. എന്നാല്‍, ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച പോലീസ് ക്ലബ്ബില്‍ എത്താനാണ് നിര്‍ദേശം.

അന്വേഷണ സംഘത്തിനു ലഭിച്ച, ദിലീപിന്റെ സുഹൃത്തായ ശരത്തും സഹോദരി ഭര്‍ത്താവ് ടി.എന്‍ സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കാവ്യയിലേക്കു വിരല്‍ ചൂണ്ടുന്നത്. കാവ്യയും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതിനു പണികൊടുത്തപ്പോഴാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായതെന്നാണ് ഫോണ്‍ സംഭാഷണത്തിലെ സൂചനകള്‍. പിന്നീടിനു ദിലീപിനു ഏറ്റെടുക്കേണ്ടി വന്നുവെന്നുമാണ് സുരാജ് സംഭാഷണത്തില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here