ഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയും അധികാരങ്ങളും റദ്ദാക്കി. ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജഞാപനം പുറത്തിറക്കി. സംസ്ഥാന പദവി റദ്ദാക്കി ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.

ഇതില്‍ ലഡാക്കില്‍ നിയമസഭ ഉണ്ടാകില്ല. നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കനത്തെ പ്രതിഷേധത്തെ അവഗണിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. ഉച്ചയ്ക്കുശേഷം ബില്ല് ലോക്‌സഭയുടെ പരിഗണനയ്ക്കുന്നേക്കും. പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനത്തെ ബി.എസ്.പി, ബി.ജെ.ഡി, വൈഎസ്.ആര്‍ കോണ്‍ഗ്രസ്‌ അടക്കമുള്ളവര്‍ രാജ്യസഭയില്‍ പിന്താങ്ങി. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഭരണഘടന കീറിയെറിഞ്ഞ പി.ഡി.പി എം.പിമാരായ മിര്‍ ഫയാസ്, നസീര്‍ ലവായ് എന്നിവരെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭയില്‍ നിന്ന് പുറത്താക്കി.

ബി.ജെ.പി ജനാധിപത്യത്തെ കൊന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആദാസ് പ്രതികരിച്ചു. വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രത്യേക പദവി കാശ്മീരിന് സമ്മാനമായിരുന്നില്ലെന്നും ഇതേ പാര്‍ലമെന്റ് ഉറപ്പുതന്ന അവകാശമാണെന്നും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചു.

Updating…

LEAVE A REPLY

Please enter your comment!
Please enter your name here