കാശ്മീരില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീ​ന​ഗ​ര്‍: കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. സു​ര​ക്ഷാ​സേ​ന ഇതുവരെ നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വ്യ​ത്യ​സ്ത​ ഏ​റ്റു​മു​ട്ട​ലു​ക​ളിലാണ് ഭീകരര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. നാ​ല് ജ​വാ​ന്‍​മാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പു​ല്‍​വാ​മ, ഷോ​പ്പി​യാ​ന്‍ ജി​ല്ല​ക​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ജ​ന്‍ മൊ​ഹ​ല്ല​യി​ലെ മോ​സ്‌​ക്കി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഷോ​പ്പി​യാ​നി​ല്‍ സൈ​ന്യം എ​ത്തി​യ​ത്. തുടര്‍ന്നാണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

മോ​സ്‌​ക്കി​നു​ള്ളി​ല്‍ ഇ​പ്പോ​ഴും ര​ണ്ട് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച അ​തി​രാ​വി​ലെ​യാ​ണ് പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​വ​ന്തി​പ്പോ​ര​യി​ല്‍ ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. മൂ​ന്ന് പേ​ര്‍ ഇ​വി​ടെ ഒ​ളി​ച്ചി​രി​പ്പു​ണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here