ശ്രീ​ന​ഗ​ര്‍: ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ ഷോ​പി​യാ​നി​ല്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ മൂ​ന്നു​ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ സൈ​നി​ക ക്യാ​പ്​​റ്റ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ജ​മ്മു-​ക​ശ്​​മീ​ര്‍ പൊ​ലീ​സ്​ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.സാ​യു​ധ​സേ​ന​യു​ടെ 62 രാ​ഷ്​​ട്രീ​യ റൈ​ഫി​ള്‍​സി​ലെ ക്യാ​പ്​​റ്റ​ന്‍ ഭൂ​ഭേ​ന്ദ്ര സി​ങ്, സി​വി​ലി​യ​ന്മാ​രാ​യ ത​ബി​ഷ്​ നാ​സി​ര്‍, ബി​ലാ​ല്‍ അ​ഹ്​​മ​ദ്​ എ​ന്നി​വ​രാ​ണ്​ കേ​സി​ലെ പ്ര​തി​ക​ള്‍. ശ​നി​യാ​ഴ്​​ച ഷോ​പി​യാ​ന്‍ ജി​ല്ല സെ​ഷ​ന്‍ കോ​ട​തി​യി​ലാ​ണ്​ 300 പേ​ജ്​ അ​ട​ങ്ങു​ന്ന കു​റ്റ​പ​ത്രം ജ​മ്മു-​ക​ശ്​​മീ​ര്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ര്‍​പ്പി​ച്ച​ത്.

കേ​സി​ല്‍ ത​ബി​ഷ്​ നാ​സി​ര്‍, ബി​ലാ​ല്‍ അ​ഹ്​​മ​ദ്​ എ​ന്നി​വ​ര്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലാ​ണെ​ന്നും എ​ന്നാ​ല്‍, ക്യാ​പ്​​റ്റ​ന്‍ ഭൂ​ഭേ​ന്ദ്ര സി​ങ്ങി​നെ അ​ഫ്​​സ്​​പ (സാ​യു​ധ സേ​ന​യു​ടെ പ്ര​ത്യേ​ക അ​ധി​കാ​ര നി​യ​മം) നി​യ​മ സം​ര​ക്ഷ​ണ​മു​ള്ള​തി​നാ​ല്‍ ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി. യു​വാ​ക്ക​ളെ അ​വ​രു​ടെ താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ഉ​പ​യോ​ഗി​ച്ച സൈ​നി​ക വാ​ഹ​ന​വും ഇ​വ​രെ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും ​​പൊ​ലീ​സ്​ പി​ന്നീ​ട്​ ക​ണ്ടെ​ത്തി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ച​ണ്ഡി​ഗ​ഢി​ലെ സി.​എ​ഫ്.​എ​സ്.​എ​ല്ലി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ല്‍, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ല്‍, കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന, അ​ന്യാ​യ​മാ​യി നി​രോ​ധി​ത ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വെ​ക്ക​ല്‍ എ​ന്നി​വ​ക്കെ​തി​രാ​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ്​ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ഷോ​പി​യാ​ന്‍ ജി​ല്ല​യി​ലെ അ​മി​ഷ​്​​പോ​ര​യി​ല്‍ ക​ഴി​ഞ്ഞ ജൂ​ലൈ 18നാ​ണ്​ ര​ജൗ​രി ജി​ല്ല​യി​ല്‍​നി​ന്നു​ള്ള അ​ബ്​​റാ​ര്‍, ഇം​തി​യാ​സ്, അ​ബ്​​റാ​ര്‍ അ​ഹ്​​മ​ദ്​ എ​ന്നി​വ​രെ ക്യാ​പ്​​റ്റ​ന്‍ ഭൂ​ഭേ​ന്ദ്ര സി​ങ്ങി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന്​ വ​ന്‍​തോ​തി​ലു​ള്ള ആ​യു​ധം ക​ണ്ടെ​ത്തി​യെ​ന്നും സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.എ​ന്നാ​ല്‍, സം​ഭ​വം വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന്​ ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന്​ സെ​പ്​​റ്റം​ബ​റി​ല്‍ സൈ​നി​ക കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സം​ഭ​വം വ്യാ​ജ ഏ​റ്റ​മു​ട്ട​ലാ​ണെ​ന്നും സാ​യു​ധ സേ​ന​യു​ടെ പ്ര​ത്യേ​ക അ​ധി​കാ​ര നി​യ​മം സൈ​നി​ക​ന്‍ ലം​ഘി​ച്ച​താ​യും പ്ര​ഥ​മ​ദൃ​ഷ്​​ട്യാ ക​​ണ്ടെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here