കസ്ഗഞ്ച് സംഘര്‍ഷം വ്യാപിക്കുന്നു: കടകളും വാഹനങ്ങുളും തകര്‍ത്തു, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, 144 തുടരും

0
20

ലക്‌നോ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്കുനേരെ കല്ലേറു നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടര്‍ച്ചയായ ഏറ്റുമുട്ടലിലേക്ക്. വെടിയേറ്റു മരിച്ച ചന്ദന്‍ ഗുപ്തയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് ഇരുസമുദായങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു.
നഗരത്തിലെ പ്രധാന മാര്‍ക്കറ്റില്‍ നരവധി കടകള്‍ അഗ്നിക്കിരയായി. രണ്ടു ബസുകള്‍ കത്തി. വാഹനങ്ങള്‍ പെട്രോള്‍ ഉപയോഗിച്ച് തീയിടാനും ശ്രമങ്ങള്‍ നടന്നു. ശനിയാഴ്ച വൈകുന്നേരം 49 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here