കാസര്‍കോട് ബ​സ് വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികൾ ഉൾ​​​പ്പെടെ 7 മരണം

കാസര്‍കോട്: പാണത്തൂര്‍- സുള്ള്യ റോഡില്‍ പരിയാരത്ത് വി​വാഹസംഘം സഞ്ചരി​ച്ചി​രുന്ന ടൂറി​സ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരി​ച്ചു. ഞായറാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പരി​യാരം ഇറക്കത്തില്‍വച്ച്‌ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ മരം ഇടിച്ചുമറിച്ചശേഷം സമീപത്തെ ഭാസ്കരന്‍ എന്നയാളുടെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ബസില്‍ 70ല്‍ അധി​കം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി​യത്. ബസിനടിയില്‍പെട്ടവരാണ് മരിച്ചത്.

അമി​തവേഗതയാണ് അപകടത്തി​ന് ഇടയാക്കി​യതെന്നാണ് പ്രദേശവാസി​കള്‍ പറയുന്നത്. ജി​ല്ലാ കളക്ടര്‍ ഉള്‍പ്പടെയുളള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തി​രി​ച്ചി​ട്ടുണ്ട്. അപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസ് അപകടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here