നടപടികൾ പ്രഹസനം, കുഴിമന്തി കഴിച്ച പെൺകുട്ടിയുടെ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ

കാസർകോട് | പരിശോധനകളും കടയടപ്പിക്കലുമെല്ലാം പ്രഹസനമാണെന്ന് വിളിച്ചു പറയുന്നു കാസർക്കോട്ടെ പെൺകുട്ടിയുടെ മരണം. ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരാഴ്ച്ചയ്ക്കിടെ മരണത്തിനു കീഴടങ്ങുന്ന രണ്ടാമത്തെ ആളാണ് അഞ്ജുശ്രി. കുഴിമന്തി കഴിച്ചതിനു പിന്നാലെയാണ് തലക്ലായിലെ അഞ്ജുശ്രീ പാർവതി മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടൽ ഉടമ അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ അഞ്‌ജുശ്രീ അടക്കം ചിലർക്ക് ദേഹാസ്വാസ്ഥ്യം അടക്കമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു.കാസർകോട്ട്
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ പാർവതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍ കുടുംബത്തിനൊപ്പമാണ് കഴിച്ചത്.

ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കാസർക്കോട്ടെ ആശുപത്രിയിൽ നിന്നും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‍‌മോര്‍ട്ടം നടത്തും. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

kasaragod kuzhimathi food poison death anjusree parvathi

LEAVE A REPLY

Please enter your comment!
Please enter your name here