തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് പരീക്ഷ നടത്തിപ്പിലും മൂല്യ നിര്‍ണയത്തിലും ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. മൂല്യനിര്‍ണയത്തിലടക്കം സ്വജനപക്ഷപാതവും അഴിമതിയും നടന്നെന്നാണ് ഒരു വിഭാഗം ഉദ്യോഗാര്‍ഥികളുടെ പരാതി.  കോടതി സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍.

ഫെബ്രുവരി 22ന് നടന്ന കെ.എ.എസ് പ്രാഥമിക പരീക്ഷ. 3,27,000 പേര്‍ എഴുതിയ പരീക്ഷയുടെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചത് ഓഗസ്റ്റ് 26നായിരുന്നു. 18,000 ഉത്തരക്കടലാസുകള്‍ പി.എസ്.സി നിയോഗിച്ച ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ചതിലൂടെ സ്വജനപക്ഷപാതവും രാഷ്ട്രീയ സ്വാധീനവും നിമിത്തം സുതാര്യത നഷ്ടപ്പെട്ടെന്നുമാണ് പ്രധാന ആരോപണം.

പുനര്‍മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസുകള്‍ ലഭിക്കുന്നതിനുമുള്ള കാലാവധിയും 45 ദിവസത്തില്‍ നിന്ന് 15 ആയി വെട്ടിച്ചുരുക്കിയതും മികച്ച ഉദ്യോഗാര്‍ഥികളെ തഴയാനാണെന്നും പരാതിയുണ്ട്.നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളുടെ മറ്റൊരു പരാതി ഹൈക്കോടതിയുടെയും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും പരിഗണനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here