ബന്ധുക്കള്‍ ആശുപത്രിയിലെത്തി, മുഖ്യമന്ത്രി ചെന്നൈയിലേക്ക് തിരിച്ചു, കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

0

ചെന്നൈ: ത്രീവ്രപരിചരണ യൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ, ചെന്നൈയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍. കരുണാനിധിയുടെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി.

ആരോഗ്യ നിലയില്‍ നേരിയ പുരോഗമിയെന്നും നിരീക്ഷണം തുടരുമെന്നും രാത്രി വൈകി പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ആശുപത്രി പരിസരത്ത് രാത്രി വൈകി സുരക്ഷ വര്‍ദ്ധിപ്പിച്ചു. ആശുപത്രി പരിസരത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ വലിയ തോതില്‍ തടിച്ചു കൂടിയിട്ടുണ്ട്.

അതിനിടെ തമിഴാനാട് മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമി ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ചെന്നൈയിലേക്കു തിരിച്ചു. സംസ്ഥാനത്ത് ഉടനീളം പോലീസ് ജാഗ്രത പാലിക്കുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here