കരുണാനിധിയുടെ സുരക്ഷാഓഫീസറെ കരുണയില്ലാതെ പുറത്താക്കി

0

ചെന്നൈ: വര്‍ഷങ്ങളായി കരുണാനിധിയുടെ പേഴ്‌സണല്‍ സുരക്ഷാഓഫീസാറായ ഡി.എസ്.പിയെ വിരമിക്കല്‍ദിനത്തില്‍ തന്നെ പിരിച്ചുവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. ഡി.എം.കെ. നേതാവ് കരുണാനിധിയുടെ സുരക്ഷാച്ചുമതല നിര്‍വഹിച്ചിരുന്ന ഡി.എസ്.പി. പാണ്ഡ്യനെയാണ് പിരിച്ചുവിട്ടത്. ഡി.എം.കെയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതല നിര്‍വ്വഹിച്ചിരുന്ന പാണ്ഡ്യനടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ഹൗസിങ്ങ് ബോര്‍ഡിന്റെ ഭൂമി സ്വകാര്യമായി മറിച്ചുവിറ്റു. ഇതിലൂടെ 19 ലക്ഷംവീതം മൂവരും വീതിച്ചെടുത്തെന്ന കേസില്‍ വിജിലന്‍സ് അന്വേഷണത്തെത്തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍ക്കാര്‍വൃത്തങ്ങളുടെ മറുപടി. ഇത് പ്രതികാരനടപടിയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here