‘ഇന്നലെ അയച്ച’ മെഡിക്കല്‍ ബില്‍ രാവിലെ നിയമ സെക്രട്ടറി നേരിട്ടെത്തി ഗവര്‍ണര്‍ക്ക് കൈമാറി

0

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം ക്രമവത്കരിക്കുന്ന ബില്‍ ഇന്നു രാവിലെ ഗവര്‍ണര്‍ക്കു കൈമാറി. നിയമസെക്രട്ടറി നേരിട്ടെത്തിയാണ് ബില്‍ രാജ്ഭവനു കൈമാറിയത്. ബില്‍ ഗവര്‍ണര്‍ക്ക് അയച്ചുവെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തില്‍ സുപ്രീം കോടതി കടുത്ത നിലപാടെടുത്തതോടെ സംസ്ഥാന സര്‍ക്കാര്‍ വെട്ടിലാണ്. ഇതിനിടെ, നിയമസഭ പാസാക്കിയ ബില്‍ ഗവര്‍മര്‍ക്ക് അയക്കാതിരിക്കാനാവില്ല. ഈ പ്രതിസന്ധിക്കിടെയാണ് ബില്‍ കൈമാറിയിരിക്കുന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുമോ അതേ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയോ മടക്കുകയോ ചെയ്യുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഗവര്‍ണര്‍ ഇന്നോ നാളെയോ തീരുമാനം എടുത്തില്ലെങ്കില്‍ പ്രവേശനം വീണ്ടും അസാധുവാകും. കാരണം നിലവിലെ ഓര്‍ഡിനന്‍സിന്റെ കാലാവധി എട്ടിന് അവസാനിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here