ബംഗളൂരു: വിദ്യാര്‍ത്ഥികള്‍ കോപ്പിടയിക്കാന്‍ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വച്ച് കോളജിന്റെ പുതിയ പരീക്ഷണം. കര്‍ണാടകയിലെ ഹവേരിയിലുള്ള ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളജിലാണ് ഒക്ടോബര്‍ 16ന് കാര്‍ഡ് ബോര്‍ഡ് പരീക്ഷണം അരങ്ങേറിയത്.
പെട്ടിയുടെ ഒരു ഭാഗത്ത് മുഖത്തിന്റെ വലുപ്പത്തില്‍ ചതുരാകൃതിയിലുള്ള ഒരു ദ്വാരം. ഇതിലൂടെ നോക്കി പരീക്ഷ എഴുതുക. അല്ലാതെ തല തിരിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെ സംഭവം വിവാദമായി. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ കോളജിനെതിരെ രംഗത്തെത്തി.