കരാറുകാരന്‍ ജീവനൊടുക്കി, പോലീസ് കേസെടുത്തു, മന്ത്രി ഈശ്വരപ്പയുടെ കസേര തെറിച്ചു, വെള്ളിയാഴ്ച രാജി നല്‍കും

ബെംഗളൂരു: കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയ സംഭവത്തില്‍ കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ കസേര തെറിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് മുന്‍ ഉപമുഖ്യമന്ത്രികൂടിയായ ഈശ്വരപ്പ വ്യക്തമാക്കി.

കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹ്യ ചെയ്തതു വിവാദമായതോടെ ഈശ്വരപ്പയുടെ പേരില്‍ പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306 ാം വകുപ്പ് ചുമത്തി മന്ത്രിയെ ഒന്നാം പ്രതിയാക്കിയാണ് ഉഡുപ്പി ടൗണ്‍ പോലീസ് കേസെടുത്തത്. മന്ത്രിയുടെ സഹായികളായ ബസവരാജു, രമേഷ് എന്നിവരാണ് മറ്റുപ്രതികള്‍. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീല്‍ നല്‍കിയ പരാതിയിലാണ് നടപടി.

കെ.എസ്. ഈശ്വരപ്പയ്ക്കെതിരേ അഴിമതിയാരോപണം ഉയര്‍ത്തിയ കരാറുകാരനാണ് ബി.ജെ.പി. നേതാവും ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയുമായ സന്തോഷ് പാട്ടീല്‍. ഈശ്വരപ്പയുടെ മണ്ഡലത്തില്‍ നടത്തിയ നാലുകോടി രൂപയുടെ റോഡ് പ്രവൃത്തിയില്‍ തുകയുടെ 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടുവെന്നാണ അദ്ദേഹം ആരോപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here