കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി, ബി.ജെ.പി ബഹിഷ്‌കരിച്ചു

0

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാരെ ബി.എസ്. യെദ്യൂരപ്പയും കൂട്ടരും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 117 എം.എല്‍.എമാര്‍ അനുകൂലമായി വോട്ടു ചെയ്തതോടെ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി അവസാന നിമിഷം പിന്‍വാങ്ങിയിരുന്നു. കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ് കുമാര്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും ഇത് പിതാവ് ദേവഗൗഡയെ വേദിപ്പിച്ചിരുന്നുവെന്നും കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. കുമാരസ്വാമി വിശ്വസിക്കാന്‍ കൊളളാത്തവനാണെന്നും മുമ്പ് കുമാരസ്വാമിയുമായി സഖ്യമുണ്ടാക്കിയതില്‍ വേദനിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ പ്രസംഗം ആരംഭിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here