ബംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവില്‍ നടന്ന സമരത്തില്‍ രണ്ടു പേര്‍ മരിച്ചതില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണ്ണാടക ഹൈക്കോടതി. അന്വേഷണം പക്ഷപാതപരമാണെന്നു വിമര്‍ശിച്ച ഹൈക്കോടതി പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്നും പറഞ്ഞു. പരാതിക്കാര്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസുകാര്‍ കല്ലെറിയുന്നതു വ്യക്തമായി കാണാമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് 31 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അറസ്റ്റിലായ മുഴുവന്‍ പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള 21 പേരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here