കൊച്ചി: മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ലെന്ന നിലപാട് ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍. കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അത് കര്‍ണാടകയിലേക്കു വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതിനാലാണിതെന്നും കര്‍ണാടക വാദിച്ചു.

അവിടത്തെ ആശുപത്രികള്‍ കോവിഡ് 19 രോഗ ചികിത്സകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണം. കണ്ണൂര്‍, വയനാട് ജില്ലകളിലായി കേരളത്തിലേക്കുള്ള രണ്ടു റോഡുകള്‍ കര്‍ണാടക തുറന്നിട്ടുണ്ട്. കണ്ണൂര്‍ കൂട്ടപ്പുഴ വഴിയുള്ള റോഡ് തുറക്കാന്‍ കലക്ടര്‍ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കും.

അതേസമയം, കേരളത്തില്‍ നിന്നു അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാന്‍ സാധിക്കുന്ന മംഗലപുരത്തെ രണ്ടു ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here