കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ബി.ജെ.പിക്ക് തിരിച്ചടി

0

ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. കോര്‍പ്പറേഷനുകളില്‍ മുന്‍തൂക്കം നേടിയെങ്കിലും ബി.ജെ.പിക്ക് ഭരണം കിട്ടുമോയെന്ന് സംശയം.

തെരഞ്ഞെടുപ്പ് നടന്ന മൂന്നു കോര്‍പ്പറേഷനുകളില്‍ ശിവമോഗയില്‍ ബി.ജെ.പി വന്‍ഭൂരിപക്ഷം നേടി. മൈസൂരു, തുമക്കൂരു കോര്‍പ്പറേഷനുകളില്‍ വലിയ ഒറ്റകക്ഷിയായെങ്കിലും ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് പി.സി.സി. അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി.

കോര്‍പ്പറേഷനുകളില്‍ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഫലം പ്രഖ്യാപിച്ച 2662 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 982 എണ്ണത്തിലം ബി.ജെ.പി 927 എണ്ണത്തിലും വിജയിച്ചു. ജനതാദള്‍ എസിനു 375 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 329 വാര്‍ഡുകളില്‍ സ്വതന്ത്രരും 13 ഇടത്ത് ബി.എസ്.പിയും നേട്ടമുണ്ടാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here