കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകള്‍ക്ക് ഒന്നര കോടി നഷ്ടപരിഹാരം

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്​ടപരിഹാരം നൽകും. നാ​ഷ​ണ​ൽ ഏ​വി​യേ​ഷ​ൻ ക​മ്പ​നി ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ഹൈ​ക്കോ​ട​തി​യെ​ അ​റി​യി​ച്ച​താണിക്കാര്യം.

വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ല​ത്തെ ഷ​റ​ഫു​ദ്ദീ​ന്‍റെ മ​ക​ൾ​ക്കാ​ണ് ഈ ​തു​ക ല​ഭി​ക്കു​ന്ന​ത്. തു​ക എ​ത്ര​യും വേ​ഗം ന​ൽ​കാ​ൻ ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷ് നി​ർ​ദേ​ശി​ച്ചു. ഷ​റ​ഫു​ദ്ദീ​ന്‍റെ ഭാ​ര്യ ആ​മി​ന, മ​ക​ൾ, ഷ​റ​ഫു​ദ്ദീ​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രാ​ണ് വിമാനാപകട ഇരകൾക്ക് കൂടുതൽ നഷ്​ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മരിച്ചയാളു​ടെയും ഭാര്യയുടെയും നഷ്​ടപരിഹാരം തീരുമാനിക്കാനുള്ള പൂർണരേഖകൾ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു.

ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഹരജിക്കാർക്ക് അന്തർ ദേശീയ സ്​റ്റാൻഡേർഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരത്തെ ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറും എയർ ഇന്ത്യയും (നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടൻ നൽകുമെന്ന് ഹരജിക്കാരും അറിയിച്ചു.

തുടർന്ന് എത്രയും വേഗം അപേക്ഷ നൽകാനും പരിഗണിച്ച് നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിർദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്​ടപരിഹാരം നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചത്. ആവശ്യമായ രേഖകൾ ലഭിക്കുമ്പോൾ സഹഹരജിക്കാർക്കും മതിയായ നഷ്​ടപരിഹാരം നൽകാനും അനുവദിക്കുന്ന തുകയുടെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ഹരജിക്കാർക്ക് ഹൈകോടതിയെ അടക്കം ഉചിതഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹരജി തീർപ്പാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here