മുംബൈ: ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) നോട്ടീസ് നല്‍കി. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ വിരുന്നിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. നോട്ടീസില്‍ ഏത് ദിവസം ഹാജരാകണമെന്ന് പരാമര്‍ശിച്ചിട്ടില്ല.

അതിനാല്‍, കരണ്‍ ജോഹര്‍ നേരിട്ട് എന്‍ സി ബി ഓഫീസില്‍ ഹാജരാകേണ്ടി വരില്ല. വിരുന്നിനിടെയുണ്ടായ വൈറല്‍ വീഡിയോ സംബന്ധിച്ചാണ് കരണിനോട് വിശദീകരണം തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇലക്‌ട്രോണിക് തെളിവുകളുമാണ് ഹാജരാക്കേണ്ടത്.

ഈ വൈറല്‍ വീഡിയോ ആണ് ബോളിവുഡിന് ലഹരി മാഫിയയുമായുള്ള ബന്ധം ആദ്യം വ്യക്തമാക്കിയത്. ബോളിവുഡിലെ ലഹരി സാന്നിധ്യത്തെ കുറിച്ച്‌ എന്‍ സി ബി അന്വേഷണം നടത്തുന്നതിനും നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിനും മുമ്ബായിരുന്നു ഈ സംഭവം. വിരുന്നില്‍ പങ്കെടുത്ത അധിക പേരും ലഹരി കയറി ലക്കുകെട്ടത് തുറന്നുകാണിക്കുന്നതായിരുന്നു വീഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here