കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ ഇടപെടാന്‍ ഹൈക്കോടതി തയാറായില്ല. വി.സിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
Home Current Affairs സര്‍ക്കാര്‍ ഗവര്‍ണര്‍ പോരു തുടരുന്നതിനിടെ, കണ്ണൂര്‍ വി.സി പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചു