കണ്ണൂരില്‍ പുലി ഇറങ്ങി, വെടിവയ്ക്കാന്‍ ഉത്തരവ്, നിരോധനാജ്ഞ

0
1

കണ്ണൂര്‍: കണ്ണൂര്‍ നഗരഹൃദയത്തിലുള്ള തായത്തെരു റെയില്‍വേ ഗേറ്റിന് സമീപം കസാനക്കോട്ടയില്‍ പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ ഒരു അന്യസംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേര്‍ക്ക് പരുക്ക്. പുലിയെ വെടിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മയക്കു വെടി വയ്ക്കാനുള്ള മരുന്ന് ജില്ലയില്‍ ലഭ്യമല്ലാത്തതു കാരണം നടപടികള്‍ വൈകുമെന്നാണ് സൂചന. വിദഗ്ധരെ എത്തിക്കാനും ശ്രമം നടക്കുകയാണ്. തായത്തൊരു മൊയ്തീന്‍ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ മൂന്നു മണിയോടെയാണ് പുലിയെ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here