ഡല്‍ഹി: കാശ്മീര്‍ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. രാജി അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരണമെന്ന നിര്‍ദേശം അടങ്ങുന്ന നോട്ടീസ് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിനു മുന്നില്‍ പതിച്ചു.

2012 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. ദാദ്രയിലെ ഊര്‍ജ്ജ നഗരവികസന വകുപ്പ് സെക്രട്ടറിയാണ് കണ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here