ചെന്നൈ : അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തെക്കേ ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റുന്നു. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാണ് അസാദുദ്ദീന്‍ ഒവൈസിയുടെ തീരുമാനം. കരുണാനിധിയും ജയലളിതയും ഇല്ലാതെ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് തമിഴകത്ത് നടക്കാനൊരുങ്ങുന്നത്.
കമല്‍ഹാസന്റേയും രജനികാന്തിന്റേയും പാര്‍ട്ടികളും ഇത്തവണ മത്സരിക്കുന്നുണ്ട്. ഇതിനിടയില്‍ വേല്‍യാത്രയുമായി ബിജെപി തമിഴകത്ത് സജീവം. ഇതിനൊപ്പമാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അമ്ബരപ്പിച്ച അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തമിഴകത്ത് മല്‍സരിക്കാനൊരുങ്ങുന്നു എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി ചേര്‍ന്ന് ഒവൈസി മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കമലും പാര്‍ട്ടിയും മുന്നോട്ടുവയ്ക്കുന്ന നിലപാടുകളോട് മുന്‍പ് തന്നെ ഒവൈസി പിന്തുണ അറിയിച്ചിരുന്നു. 25 സീറ്റുകളിലാകും എഐഎംഐഎം മല്‍സരിക്കുക എന്നാണ് സൂചന.
തമിഴ്നാട്ടിലെ പാര്‍ട്ടി ഭാരവാഹികളുമായി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ച. തിരഞ്ഞെടുപ്പ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ജനുവരിയില്‍ ട്രിച്ചിയിലും ചെന്നൈയിലും വെച്ച് പാര്‍ട്ടി കോണ്‍ഫറന്‍സ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.