ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ (എംഎന്‍എം) സ്ഥാപകന്‍ കമലഹാസന്റെ താര രാഷ്ട്രീയത്തിന് തമിഴകത്തു വലിയ ഭാവിയില്ലെന്ന് നടിയും ബിജെപിയുടെ താരപ്രചാരകയുമായ ഗൗതമി. കോയമ്ബത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന കമലിനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും നടി വ്യക്തമാക്കി.
ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി തമിഴ്നാട്ടില്‍ ഓടിനടന്നു പ്രചാരണം നയിക്കുകയാണെന്നും, സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നും ഗൗതമി പറഞ്ഞു.തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു.
അതോടൊപ്പം നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഗൗതമി നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ വിരുദ്നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.