ഇടുക്കി: ശബരിമല യുവതി പ്രവേശനത്തിൽ എൽഡിഎഫിൽ വീണ്ടും അഭിപ്രായ ഭിന്നത. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വൈദ്യുത മന്ത്രി എം എം മണി രംഗത്തുവന്നിരിക്കുന്നത്. കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഢിത്തമാണെന്ന് എം എം മണി പറഞ്ഞു.ഖേദ പ്രകടനത്തിന് സി പി എം ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ല. ജനറൽ സെക്രട്ടറി യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നയമെന്നും എം എം മണി വ്യക്തമാക്കി. സി പി ഐ നേതാവ് ആനി രാജ പറഞ്ഞതിലും ശരിയുണ്ടെന്നും എം എം മണി വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മാറ്റില്ലെന്നാണ് ആനിരാജ വ്യക്തമാക്കിയിരുന്നത്. ആലുവയിൽ വച്ചാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.ശബരിമല സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി ലിംഗസമത്വവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞത് കൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ലെന്നും അവര്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിലപാട് മയപ്പെടുത്തിയപ്പോഴാണ് പാര്‍ട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും അഭിപ്രായ വിത്യാസമുണ്ടായിരിക്കുന്നത്.ശബരിമല യുവതീപ്രവേശന പ്രശ്നത്തില്‍ മുന്‍നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാൽ എല്ലാവരുമായും ചർചച്ച ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.